മുംബൈ: ബോംബു ഭീഷണിയെ തുടർന്ന് പുനൈ-ഡൽഹി വിമാനം അടിയന്തരമായി താഴെയിറക്കി. 185 യാത്രക്കാരുമായി പുറപ്പെട്ട ആകാശ എയർലൈൻസിൻറെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരൻറെ ബാഗിൽ ബോംബുണ്ടെന്ന ഭീഷണിയെ തുടർന്നാണ് സംഭവം. എന്നാൽ ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം രാവിലെ ആറിന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.
പുനൈ – ഡൽഹി വിമാനത്തിൽ ബോംബ്, വ്യാജ ഭീഷണിയെ തുടർന്ന് താഴെയിറക്കി
