ന്യൂഡൽഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൻറെ സാഹചര്യത്തിലാണ് നടപടി. പാക് ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥൻറെ ഉചിതമല്ലാത്ത പെരുമാറ്റത്തിൻറെ പേരിലാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥൻറെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
24 മണിക്കൂറിനകം രാജ്യം വിടണം; പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യയുടെ നിർദേശം
