ന്യൂഡൽഹി: യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകത്തിൽ ടാഗോറിൻറെ പേര് ഒഴിവാക്കി. സർവ്വകലാശാലയുടെ ചാൻസിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറായ ബിദ്യുത് ചക്രബർത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തിൽ ഉള്ളത്.
ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്രനാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നെഹ്റുവിന് പിന്നാലെ ടാഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ തുടങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. ഒരു നൂറ്റാണ്ട് മുൻപ് ടാഗോർ കൊൽക്കത്തയിലെ ശാന്തിനികേതനിൽ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാല ഈ സെപ്റ്റംബറിലാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചത്.