പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഹന്നത്തിന്‍റെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 7.20 ഓടെയായിരുന്നു സംഭവം. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
