Timely news thodupuzha

logo

തെരഞ്ഞെടുപ്പിൽ വ്യാജ രേഖ, പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്; കെ.സി വേണുഗോപാൽ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്ക് ഉണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എ.ഐ.സി.സിക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല.

എല്ലാ തെരഞ്ഞെടുപ്പിലും വ്യാജ രേഖകൾ ഉപയോഗിച്ച് ജയിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പലസ്തീൻ വിഷയത്തിൽ ശശി തരൂർ അദ്ദേഹത്തിന്‍റെ നിലപാട് കൃത്യമായി വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് സ്ഥാനമില്ലെന്നും കെ.സി വേണു ഗോപാൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *