Timely news thodupuzha

logo

തുഴയുടെ പേരിൽ കോടതി കയറി നെഹ്റു ട്രോഫി വള്ളംകളി

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ തുഴയെ ചൊല്ലി തർക്കം.പനകൊണ്ടുള്ള തുഴ നിർബന്ധമാക്കിയജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകൾ ഹൈക്കോടതിയെ സമീപിച്ചു.

വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കി ടീമുകൾ അവസാനവട്ട പരിശീലനത്തില്‍. ഇതിനിടെയാണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം.ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.

പന കൊണ്ട് നിർമിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിർദേശം.എന്നാൽ ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല.

 രണ്ടു ടീമുകൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്നെഹ്‌റു ട്രോഫി ഗൈഡ് ലൈൻ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയതെന്നാണ് കമ്മിറ്റിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെതിരെ വിവാദം കത്തി നല്‍ക്കുകയാണ്.ഇതിനിടെയാണ് തുഴ വിവാദം കോടതി കയറുന്നത്.ഇനി തീരുമാനം ഹൈക്കോടതിയുടേതാണ്

Leave a Comment

Your email address will not be published. Required fields are marked *