തിരുവനന്തപുരം : സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെല്ലാം പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് നല്‍കുന്നത്.
എ.ബി.വി.പി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന്‍റെ നേരെ ആക്രമണമുണ്ടായിരുന്നു.നെട്ടയം കല്ലിംഗല്‍, വട്ടിയൂര്‍ക്കാവ്, മേലത്തുമേലെ എന്നിവിടങ്ങളില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
നഗര, ഗ്രാമ മേഖലകളില്‍ ഉള്‍പ്പെടെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയിലാണ് പൊലീസ്.