കോഴിക്കോട്: നവകേരളസദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കെ മുരളീധരൻ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ടെന്നും അവരെ കോൺഗ്രസെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മൂന്നു പേർ പ്രഭാതയോഗത്തിൽ പങ്കെടുത്തെന്ന് വച്ച് കോൺഗ്രസ് ഇല്ലാതാവുന്നില്ല. പിണറായിയുടെ ചായ കുടിച്ചാലേ കോൺഗ്രസ് ആവൂ എന്ന് ചിന്തിക്കുന്നവർ പാർട്ടിയിൽ വേണ്ടാ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കാൻ പോകുന്നവർ പാർട്ടിയിൽ വേണ്ടാ. അങ്ങനെയുള്ളവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.