തൊടുപുഴ: എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടന്നു. പൊതുസമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലെൻഫെഡ് ജില്ലാ പ്രസിഡൻ്റ് ബിജോ മുരളി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ സനീഷ് ജോർജ്, സംസ്ഥാന പ്രസിഡൻറ് സി.എസ്.വിനോദ്കുമാർ, സംസ്ഥാന സെക്രട്ടറി എം മനോജ്, സംസ്ഥാന ട്രഷറർ ഷാജി പി.ബി, ജില്ലാ പ്രസിഡൻ്റ് ബിജോ മുരളി, ജില്ലാ സെക്രട്ടറി സിബിൻ ബാബു, ജില്ലാ ജോ. സെക്രട്ടറി റെസിൽ പി രാജൻ, ലെൻസ്ഫെഡ് ജില്ലാ കമ്മറ്റിയംഗം ലതീഷ് എം, ജില്ലാ വൈ. പ്രസിഡൻ്റ് റ്റിരോഷ് ജോർജ്, ജില്ലാ ട്രഷറർ കെ.ജി സുരേഷ്കുമാർ, സംസ്ഥാന ജോ. സെക്രട്ടറി കെ അലക്സാണ്ടർ, സംസ്ഥാന കമ്മറ്റിയംഗം മനീഷ് എസ്, ജില്ലാ ഇൻചാർജ് എ പ്രദീപ് കുമാർ, തൊടുപുഴ ഏരിയ പ്രസിഡൻ്റ് പി.എസ് രാജേഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.