Timely news thodupuzha

logo

9 സർവകലാശലാകൾക്ക് കത്തു നൽകി ഗവർണര്‍

തിരുവനന്തപുരം: സ്ഥിരം വി.സിമാരില്ലാത്ത സർവകലാശലകളിലെ വി.സി നിയമനത്തിൽ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഗവർണര്‍.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കാനാണ് തീരുമാനം.

വി.സി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. ഇതേ തുടർന്ന് ഒമ്പത് സർവകലകൾക്ക് ഗവർണര്‍ കത്ത് നൽകി. നിലവിൽ കേരളത്തിൽ ഒമ്പത് സർവ്വകലാശാലകളിൽ താൽക്കാലിക വിസിമാരാണുള്ളത്.

ഗവർണറുടേയും സർവ്വകലാശാലയുടേയും യു.ജി.സിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *