Timely news thodupuzha

logo

പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമവും ഓണക്കോടി, കിറ്റ് വിതരണവും സംഘടിപ്പിച്ചു

മണക്കാട്:ഗ്രാമപഞ്ചായത്തിൻ്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലുള്ള കിടപ്പ് രോഗികളുടെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും, ഓണക്കോടി – കിറ്റു വിതരണവും സംഘടിപ്പിച്ചു. ചിറ്റൂർ ഗവൺമെൻറ് എൽ.പി.സ്കൂൾ ഹാളിൽ നടന്ന സംഗമം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷയായി. പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.സുനിത നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോർജ്, മാർട്ടിൻ ജോസഫ്, എ.ജയൻ മണക്കാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ജേക്കബ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന അനിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീന ബിന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബി ദിലീപ് കുമാർ ദാമോദരൻ നമ്പൂതിരി ടോണി കുര്യാക്കോസ് ജോമോൻ ഫിലിപ്പ് ഷൈനി ഷാജി ഓമന ബാബു ലിൻസി റിജോ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എൻ സുശീല പ്രാഥമികാരോഗ്യേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അന്നു മാർട്ടിൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ജോൺ സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണപ്രസാദ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഷിനോജ് തുടങ്ങിയവർ സംസാരിച്ചു പാലിയേറ്റീവ് കുടുംബ സംഗമത്തിനോട് അനുബന്ധിച്ച് 110 കുടുംബങ്ങൾക്ക് ഓണക്കോടിയും 80 കുടുംബങ്ങൾക്ക് 17 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റും നൽകി. തുടർന്ന്
പാലിയേറ്റീവ് രോഗികളും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.

Leave a Comment

Your email address will not be published. Required fields are marked *