ന്യൂഡല്‍ഹി :എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70ാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്