Timely news thodupuzha

logo

ബിജെപി ഭരിക്കുന്ന കർണാടകയിൽ സിപിഎമ്മിന്‍റെ റാലി ; നേതൃത്വം നൽകാൻ പിണറായി

ബെംഗളുരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണാറായി വിജയന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 18നാണ് പരിപാടി.പിണറായി വിജയനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.

 രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഎമ്മിന്റെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *