Timely news thodupuzha

logo

ജോലിക്ക് ഭൂമി അഴിമതിക്കേസ്; ആർ.ജെ.ഡി നേതാവ് ഇ.ഡിക്കു മുന്നിൽ ഹാജരായി

പറ്റ്ന: ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാവിലെ 11 മണിയോടെയാണ് തേജസ്വി ഇ.ഡി ഓഫിസിൽ എത്തിയത്.

തിങ്കളാഴ്ച ഇതേക്കേസിൽ ലാലു പ്രസാദ് യാദവിനെ ഇ.ഡി 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിതീഷ്കുമാർ എൻഡിഎയിലേക്ക് തിരിച്ചു പോയതോടെ ബിഹാറിൽ ആർ.ജെ.ഡി – ജെ.ഡി(യു) മഹാസഖ്യ സർക്കാർ വീണിരുന്നു. അതിനു പിന്നാലെയാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി ഇ.ഡിക്കു മുന്നിൽ ഹാജരായിരിക്കുന്നത്.

റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ആദ്യത്തെ ചാർജ് ഷീറ്റ് തയാറാക്കിയതിനു പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.

ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എം.പിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്. ഇവർക്കു പുറമേ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തരും ബന്ധുക്കളും പ്രതികളുടെ കൂട്ടത്തിൽ ഉണ്ട്.

ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് അഴിമതി നടന്നിരിക്കുന്നത്. 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ നിരവധി പേരെ റെയിൽവേയുടെ വിവിധ സോണുകളിലായി ഗ്രൂപ് ഡി പദവിയിലേക്ക് നിയമിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *