തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വിസിമാരെ തിരുകികയറ്റാനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘനാപരമായും എതിര്‍ക്കും. കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗും ആര്‍എസ്പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്.കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്തത്തിനും ഭിന്നാഭിപ്രായമാണ്.
15 ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ദേശീയ നോതാക്കള്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്ഘാടനം നിര്‍വഹിക്കും. ബില്ലുകൾ ഒപ്പിട്ടു നൽകാതെ ദിവസങ്ങളോളം നീട്ടിക്കൊണ്ടു പോകാൽ ഗവർണർക്ക് സാധിക്കില്ല. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യും. അന്നേ ദിവസം എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.