Timely news thodupuzha

logo

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്‍ണറെ ഉപയോഗിച്ച് മെരുക്കാന്‍ ശ്രമം; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ  ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരുകളെ മെരുക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. കുതിരക്കച്ചവടം എന്നത് പഴയ വാക്കാണ്. ഇപ്പോള്‍ കുതിരയുടെ വിലയ്ക്കല്ല കച്ചവടം. അതിനാല്‍തന്നെ പുതിയ ഒരു വാക്ക് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കേരളത്തിന്‍റെ ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര പുരുഷന്‍മാരായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഐഎസ്ആര്‍ഒ സ്റ്റാഫ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Comment

Your email address will not be published. Required fields are marked *