പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവർക്ക് അസഭ്യവർഷവും ക്രൂരമർദനവും. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂരാണ് സംഭവം. മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനാണ് മർദിച്ചത്.
സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ബസിൻറെ ഡാഷ് ക്യാമറയിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സെൻറ് തോമസ് ബസിലെ ഡ്രൈവറായ എൽദോയ്ക്കാണ് മർദനമേറ്റത്. മൈത്രി’ ബസിലെ ജീവനക്കാരനായ അനീഷാണ് എൽദോയെ മർദ്ദിച്ചത്. ഇന്നലെ രാവിലെ കാലടിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് സമയക്രമത്തെച്ചൊല്ലി തർക്കം ആരംഭിച്ചിരുന്നു.
ഈ തർക്കം വൈകിട്ടോടെ കയ്യാങ്കളിയിൽ അവസാനിച്ചു. സെൻറ് തോമസ് ബസിൽ കയറിയ അനീഷ് യാത്രയ്‌ക്കിടെ ഡ്രൈവർ എൽദോയെ അസഭ്യം പറയുന്നതും മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.