Timely news thodupuzha

logo

ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ്‌ തരുന്നു.

സാങ്കേതികമായ ചില കാരണങ്ങൾ കൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ ഗതിയിൽ കിട്ടേണ്ട 13,000 കോടി രൂപ ഈ മാസം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഏഴാം തീയതിയോടെ സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ്‌ പരിഗണിക്കും.

സംസ്ഥാനത്തിന്റെ ആകെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രനീക്കം. എന്നാൽ ഇതുകൊണ്ട്‌ ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്‌.

13,600 കോടി തരുന്നില്ല എന്നത്‌ വലിയ തോതിൽ നമ്മളെ ബാധിച്ചിട്ടുണ്ട്‌. കേസിന്‌ പോയില്ലെങ്കിലും കിട്ടേണ്ട പണമാണിതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *