ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാദിനത്തിൽ ഗാർഹിക പാചക വാതകസിലിണ്ടറിന് 100 രൂപ കുറച്ചു. പ്രധാനമന്ത്രി മോദി എക്സിലൂടെയാണ് ഇതറിയിച്ചത്. ഇതോടെ സിലിണ്ടറിന് 910ൽ നിന്നും 810 രൂപയായി കുറഞ്ഞു. അതിന് പുറമെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം.
പാചകവാതകത്തിന് 100 രൂപ കുറച്ചു
