Timely news thodupuzha

logo

സാഹിത്യകാരി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സുധാ മൂർത്തിയെ നോമിനേറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ഔദ്യോ​ഗികമായി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. നാരീശക്തിയുടെ ശക്തമായ സന്ദേശമായിരിക്കും സുധാ മൂർത്തിയുടെ രാജ്യസഭ പ്രവേശനമെന്നും പ്രധാന മന്ത്രി എക്സിൽ കുറിച്ചു.

ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയര്‌പേഴ്സണുമാണ്. കന്നഡ, ഇം​ഗ്ലീഷ് ഭാഷകളിൽ നിരവധി രചനകൾ പുറത്തിറക്കിയിട്ടുണ്ട്.

സാഹിത്യ രംഗത്തെ സംഭാവനയ്ക്ക് ആർ.കെ നാരായണൻ പുരസ്കാരം ലഭിച്ചു. 2006ൽ പത്മശ്രീയും 2023ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *