കോട്ടയം: ക്രൈസ്തവ സമൂഹം അധോഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരും ആക്രമിച്ചിട്ടല്ലെന്നും അകത്തുള്ള സഹോദരങ്ങൾ പരസ്പരം പോരടിച്ചിട്ടാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മറക്കാനും പൊറുക്കാനും ഈ ദുഃഖവെള്ളിയിൽ നമ്മൾ തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണം. വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അത് നാടിനോടുള്ള നമ്മുടെ കടമയാണ് . ആർക്ക് വോട്ടിടണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. വോട്ടവകാശം കൃത്യമായും വ്യക്തമായും ഉപയോഗിക്കാനുള്ള കൂട്ടുത്തരവാദിത്തം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.