Timely news thodupuzha

logo

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും

കൊച്ചി: ഈ ശനിയും ഞായറും രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാലുമാണ് ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി.നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍, റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് എന്നീ സേവനങ്ങള്‍ ഈ ദിവസങ്ങളിൽ ലഭിക്കും. സര്‍ക്കാര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ചെക്കുകളുടെയും ക്ലിയറിങ് നടപടികളും അന്നേദിവസങ്ങളില്‍ നടക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ റെസീപ്റ്റ്, പേയ്മെന്‍റ് ഇടപാടുകള്‍, പെന്‍ഷന്‍ വിതരണം, സ്പെഷ്യല്‍ ഡെപ്പോസിറ്റ് സ്കീം, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് സ്കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, റിസര്‍വ് ബാങ്ക് അംഗീകൃത ബോണ്ട് ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ശനിയും ഞായറും നടത്താം.

Leave a Comment

Your email address will not be published. Required fields are marked *