പത്തനംതിട്ട: ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂരമർത്തനം ഏറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മർദനമേറ്റത്.
തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ് പതിനാറുകാരൻ. ശരീരമാസകലം മർദനമേറ്റപ്പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
കുട്ടിക്ക് മർദനമേറ്റതായി ചാത്തങ്കരി പി.എച്ച്.സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകി.