കല്ലാനിക്കൽ:സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 2000 എസ്എസ്എൽസി ബാച്ചിന്റെ ‘ഓർമ്മയിൽ ഒരുവട്ടം കൂടി ‘ പേരിൽ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ പ്രൗഢഗംഭീരമായ സദസ്സാണ് സംഗമത്തിന് സാക്ഷ്യം വഹിച്ചത് .സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ
കെ എ റിയാദ് അധ്യക്ഷത വഹിച്ച യോഗംസ്കൂൾ പ്രിൻസിപ്പൽ ഡോ: സാജൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു
സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ എബിൻ തേക്കും കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ മുൻ അധ്യാപകരെ ആദരിച്ചുകൊണ്ട് ഗുരുവന്ദനം നടത്തി. പൂർവ്വ അധ്യാപകർ ചേർന്ന് കേക്ക് മുറിച്ചു ചടങ്ങിൽ അധ്യാപകർ അവരുടെ ഓർമ്മകൾ പങ്കുവെച്ചു ആശംസകൾ അറിയിച്ചു കൊണ്ട് പ്രവീൺ കെ പ്രഭാകരൻ ,അനിൽ വിജയൻ ,അഞ്ചു ജോർജ് ,മുഹമ്മദ് റാഫി അനൂപ് കെ എൽ ,അനു ഫിലിപ്പ്, സ്നേഹ അരുൺ,ദീപക് തോമസ് മാത്യൂസ് ജോസ്
മുനീർ കെ എം, പ്രിൻസ് മാനുവൽ ,ഷിയാസ്,ജോമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
കല്ലാനിക്കൽ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
