അടിമാലി: സ്കൂൾബസ്സിൻ്റെ താക്കോൽ കൈമാറി.കാർമൽജ്യോതി സ്കൂളിന് പുതുവൽസര സമ്മാനമായി എൽ.ഐ.സി ഓഫ് ഇൻഡ്യ സൗജന്യമായി നൽകിയ ബസ്സിൻ്റെ താക്കോൽ സ്കൂൾ മാനേജർക്ക് കൈമാറി.അടിമാലി മച്ചിപ്ലാവിൽ പ്രവർത്തിയ്ക്കുന്ന ഭിന്നശേഷിക്കാരായ കുട്ടി ക്കൾക്ക് വേണ്ടിയുള്ള സ്കൂളിന് എൽ.ഐ.സിയുടെ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ പദ്ധതി പ്രകാരം കോട്ടയം ഡിവിഷനിൽ നിന്നാണ് ബസ്സ് നൽകുന്നത്. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കൃഷ്ണമൂർത്തി നിർവഹിച്ചു..എൽ.ഐ.സികോട്ടയം ഡിവിഷണൽ മാനേജർ വി.എസ്.മധു ബസ്സിൻ്റെ താക്കോൽ സ്കൂൾ മാനേജർക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ മനീഷ്.എൻ, സിസ്റ്റർ പ്രീതി സി.എംസി , സിറ്റർ ബിജി സി എം സി ,പി കെ.രഘുനാഥ് (മാനേജർ, എൽ.ഐ.സി അടിമാലി), രക്ഷിതാക്കൾ ,ഏജൻറുമാർഎന്നിവർ പങ്കെടുത്തു.
കാർമ്മൽ ജ്യോതി സ്കൂളിന് എൽ .ഐ .സി .യുടെ പുതുവത്സര സമ്മാനം ബസ് കൈമാറി
