തിരുവനന്തപുരം: ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ ഉൽപ്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചതായി മിൽമ. കാലാവസ്ഥ പ്രതികൂലമായതോടെ ആണ് പ്രതിദിനം ആറരലക്ഷം ലിറ്റർ പാലിന്‍റെ കുറവാണ് ഉണ്ടായതെന്ന് മിൽമ പറയുന്നു.
പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം മുന്നേ മുക്കാല്‍ ലക്ഷം ലിറ്ററെന്നതാണ് മാര്‍ച്ചിലെ കണക്ക്. നിലവിലെ പ്രശ്നം മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്.
ഉൽപ്പാദനം കുറഞ്ഞതോടെ ക്ഷീര കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ച പാല്‍ കറന്നെടുക്കാനാകാത്തത് കർഷകരുടെ വരുമാനം കുത്തനെ കുറയ്ക്കുന്നുണ്ട്. അതോടൊപ്പം കാലിത്തിറ്റയുടെ വിലയും പ്രതിസന്ധിക്ക് കാരണമാവുന്നു.