ആലപ്പുഴ: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി. സി.പി.ഐ(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
സി.പി.ഐ(എം) കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത, ജില്ല സെക്രട്ടറി ആർ നാസ്സർ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു.
ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം.എൽ.എ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, കെ പ്രസാദ്, എം സത്യപാലൻ, ജി ഹരിശങ്കർ, കെ രാഘവൻ ജില്ലാ കമ്മറ്റി അംഗങ്ങളായ വി.ബി അശോകൻ, ആർ രാഹുൽ, ആലപ്പുഴ ഏരിയെ സെക്രട്ടറി അജയ സുധീന്ദ്രൻ തുടങ്ങിയവരടക്കം നൂറു കണക്കിന് പ്രവർത്തകർ പഷ്പ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.
അനുസ്മരണ സമ്മേളനം സി.പി.ഐ(എം) കേന്ദ്രകമ്മറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ നാസ്സർ സ്വാഗതം പറഞ്ഞു. എച്ച് സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി ചിത്തഞ്ജൻ എം.എൽ.എ, എ.എം ആരിഫ് എന്നിവർ സംസാരിച്ചു.






