കരിമണ്ണൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രതിമസം ബേസിക് പേ ശമ്പളത്തിൽ(62,500) താൽകാലിക നിയമനം. യോഗ്യത എം.ബി.ബി.എ.സും റ്റി.സി.എം.സി രജിസ്ട്രേഷനും. താൽപര്യമുള്ളവർ 17/5/2024 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കരിമണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുക. 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടത്തും.
കരിമണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്
