തിരുവനന്തപുരം: വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ കപ്പലടുക്കുമെന്നും അത് പരീക്ഷണടിസ്ഥാനത്തിലായിരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒരു വർഷം കഴിഞ്ഞാൽ മാത്രമേ തുറമുഖത്തിൻറെ പ്രവർത്തനം പൂർണ രീതിയിലാകൂ എന്നും മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു.
ആദ്യ കപ്പൽ അടുത്ത ശേഷവും ഒരു വർഷത്തിലധികം വേണ്ടി വരും തുറമുഖം പൂർണമായി സജ്ജമാകാൻ എന്ന് പറയുന്നതിലൂടെ വിഴിഞ്ഞം പദ്ധതി ഒരുപാട് വൈകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. സെപ്തംബറിലോ ഒക്ടോബറിലോ കപ്പലടക്കുമെന്ന് പറഞ്ഞ മന്ത്രി പണി എപ്പോൾ പൂർത്തിയാകുമെന്ന് പറയുന്നില്ല. 60 ശതമാനത്തോളം പണി പൂർത്തിയായി എന്നാണ് മന്ത്രിയുടെ അവകാശവാദം.