Timely news thodupuzha

logo

തമിഴ്‌നാട്ടിൽ ബി.എസ്‌‌.പി സംസ്ഥാന അധ്യക്ഷനെ വഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: മായാവതിയുടെ ബി.എസ്.പി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ ആംസ്ട്രോങ്ങിനെ വീടിന് സമീപത്ത് വച്ച് സംഘടിച്ചെത്തിയ ആറം​ഗ സംഘമാണ് വെട്ടി കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *