ബാംഗ്ലൂർ: ബിബിസി ഡോക്യുമെൻററി ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ് പറഞ്ഞു. 1969 ലെ കലാപം നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല.
തെഹൽകയുടേതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അർഹിക്കുന്നുവെന്ന തരത്തിൽ സമൂഹം നിശബ്ദമായിരുന്നു. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണെന്നും മല്ലിക സാരാഭായ് വ്യ.ക്തമാക്കി.