മുംബൈ: എയർ ഇന്ത്യയുടെ മുംബൈ- കോഴിക്കോട് വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ. 3 മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി വിമാനം റദ്ദാക്കിയത്.
ഇന്നു രാവിലെ 6.30 ക്ക് പുറപ്പെട്ട് 8 ന് കോഴിക്കോടെത്തുന്ന വിമാനമാണ് റദ്ദാക്കിയത്. പകരം 4 മണിക്ക് വിമാനം സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.