ആഗോള അംഗീകാരത്തിൻറെ പൂച്ചണ്ടെുകൾ നേടുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജപ്പാനിൽ ഇപ്പോഴും ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. നൂറു ദിവസം പിന്നിടുമ്പോഴും 114 തിയറ്ററുകളിൽ ആർആർആർ നിറഞ്ഞോടുകയാണ്. ജപ്പാനിലെ ആർആർആർ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ രാജമൗലി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവച്ചു.
ജപ്പാനിൽ 100 ദിവസം പിന്നിട്ട് ആർ.ആർ.ആർ
