Timely news thodupuzha

logo

വടക്കാഞ്ചേരി ട്രാക്കിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും.

തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും.

മാന്നനൂരില്‍ പാളത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *