കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ഇൻസ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെയാണ് കൊച്ചി സിറ്റി സെെബർ സെൽ പൊലീസ് അറസ്റ്റ് ചെയ്‌തു. നാല് ദിവസം മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനേയും അമ്മ സംഘടനേയും അധിഷേപിച്ചുകൊണ്ട് അസഭ്യ വീഡിയോ പങ്കുവച്ചത്.
തുടർന്ന് ഇടവേള ബാബു സെെബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.