ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്നും രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാൾക്കും തണുക്കുകയോ നനയുകയോ ഇല്ലെ. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടി നേതാക്കളുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തിൽ ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ സംസാരിച്ചു.