തൊടുപുഴ: വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായധനം കൈമാറി തൊടുപുഴ താലൂക്ക് സർവ്വീസ് പെൻഷനേഴ്സ് സഹകരണ സംഘം. ഒരു ലക്ഷം രൂപയുടെ ചെക്കാണ് സംഘം പ്രസിഡൻ്റ് വി.കെ മാണി തൊടുപുഴ താലൂക്ക് ഓഫീസിലെത്തി തഹസിൽദാർ എ.എസ് ബിജിമോൾക്ക് കൈമാറിയത്.
2018ൽ ഉണ്ടായ പ്രളയത്തിലും ദുരിതാശ്വാസ നിധിയിലേക്ക് പെൻഷനേഴ്സ് സഹകരണ സംഘം സഹായധനം കൈമാറിയിരുന്നു.
ഭരണ സമിതിയംഗങ്ങളായ എം.ജെ.മേരി, എം.ജെ.ഫിലോമിന, വി.എൻ.ജലജകുമാരി, ജോസഫ് മൂലശേരി, എ.എം പത്മാലയൻ, എൻ.കെ.പീതാമ്പരൻ, ഡെപ്യൂട്ടി തഹസിൽദാർ വി.പി.അനിതമോൾ, ജി.സുനീഷ്, അഞ്ചുമോഹൻ, മുഹമ്മദ് നിസാർ, ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.