Timely news thodupuzha

logo

വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.

ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടമായ കുടുംബത്തിലെ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതവും നൽകും.

ഇപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പ് രോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് മൂന്ന് പേർക്ക് ധനസഹായം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

Leave a Comment

Your email address will not be published. Required fields are marked *