Timely news thodupuzha

logo

വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: വടനാടിന്‍റെ പേരിലുള്ള പണപ്പരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും കാസർഗോഡ് അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ കോടതി തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു.

ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ആരാഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിവരാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടാത്ത സ്വകാര്യ വ്യക്തികളും സംഘടനകളും ദുരിതബാധിതര്‍ക്കായി പണം പിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *