Timely news thodupuzha

logo

എഴുപത്തെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.

ഇത് രാജ്യത്തിന്‍റെ സുവർണ കാലഘട്ടമാണ്. ലോകം മുഴുവൻ ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് വികസിത ഭാരതമെന്ന സ്വപ്നം കൈവരിക്കാനാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ രാജ്യം വേദനയോടെ ഓർക്കുന്നു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. തുടർച്ചയായി പതിനൊന്നാം വർഷമാണ് നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതായ ഉയർത്തുന്നത്.

വികസിത ഭാരതം 2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രമേയം. കായിക താരങ്ങൾ, കർഷകർ തുടങ്ങി 6000 പേരാണ് പേർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *