ആലക്കോട്: ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ, തെക്കുംഭാഗം, ആലക്കോട് സർവീസ് സഹകരണ ബാങ്കുകൾ, പാടശേഖര സമിതികൾ , കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് കാർഷിക നഴ്സറിയിൽ ഉത്പാദിപ്പിച്ച കമുകിൻ തൈകളുടെ വിതരണോദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ് കർഷകരെ ആദരിച്ചു.
കാർഷിക അനുബന്ധ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച കർഷകരായ കെ.എം തോമസ്(മികച്ച മുതിർന്ന കർഷകൻ), സാബു മാത്യു(മികച്ച ജൈവ കർഷകൻ), ജോസ് പി സെബാസ്റ്റ്യൻ(മികച്ച സമ്മിശ്ര കർഷകൻ), ലൂസി മാത്യു(മികച്ച വനിതാ കർഷക), കെ.എ പൊന്നപ്പൻ(മികച്ച എസ്.സി വിഭാഗം കർഷകൻ), ചാൾസ് സിജു(മികച്ച ക്ഷീര കർഷകൻ), പൗലോസ് പീറ്റർ(മികച്ച കർഷക തൊഴിലാളി), ആർച്ച ഷിബു(മികച്ച കുട്ടികർഷക) എന്നിവരെ പൊന്നാട അണിക്കുകയും പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം മുഖ്യ പ്രഭാഷണവും ഇളം ദേശം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഷ്‌ലി മറിയാമ്മ ജോർജ് പദ്ധതി വിശദീകരണവും നടത്തി. കൃഷി ഓഫീസർ ആര്യാംബ റ്റി.ജി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ സജിമോൻ റ്റി.വി നന്ദിയും പറഞ്ഞു.