മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ സുദേവ്, ആഗസ്റ്റിൻ, മാത്യു, അശ്വിൻ മണി ക്രിസ്വിവിൻ, അശ്വിൻ പ്രസാദ്, വേദവ്യാസൻ, അനന്ദു തുടങ്ങിയ കുട്ടികൾ ഹർത്താൽ ആയിരുന്നെങ്കിലും കോളേജിൽ എത്തിയിരുന്നു.
മറ്റ് വിദ്യാർത്ഥികൾക്ക് കോളേജിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ക്ലാസുകൾ നടക്കില്ല എന്ന് അറിഞ്ഞപ്പോൾ വിദ്യാർത്ഥികൾ കോളേജിന് മുൻപിൽ റോഡ് സൈഡിൽ ഉള്ള കാട് വൃത്തിയാക്കാൻ തീരുമാനിക്കുക ആയിരുന്നു.
തൊടുപുഴ മൂലമറ്റം റോഡിൽ വാഹനങ്ങൾ ഏറ്റവും സ്പീഡിൽ പോകുന്ന റോഡ് അരികിലെ കാട് കൽനടക്കാർക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ട് ശ്രഷ്ടിച്ചിരുന്നു.
പി.ഡബ്ല്യൂ.ഡി ഡിപ്പാർട്മെന്റിന്റെ അനുവാദത്തോടെ റോഡ് സൈഡ് ചെടികൾ വച്ച് മനോഹരം ആക്കണം എന്നാണ് വിദ്യാർത്ഥികളുടെ ആഗ്രഹം. നാഷണൽ സർവീസ് സ്കീം അംഗങ്ങളായ കുട്ടികളോട് ഒപ്പം പ്രോഗ്രാം ഓഫീസർ ആയ ജിയോ കുര്യനും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.