മൂലമറ്റം: അശോക മൂലമറ്റം കോട്ടമല റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. ഈ റോഡിൻ്റെ ഭാഗമായുള്ള അശോകയിലെ കലുങ്ക് അപകടാവസ്ഥയിൽ ആയിട്ട് നാളുകളേറയായി. നാളിതുവരെ അധികാരികളുടെ ഭാഗത്ത് നിന്നും കലുങ്ക് ബലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടായിട്ടില്ല. ജനങ്ങൾ വളരെ അധികം ഭീതിയിലാണ്. ഇനിയും അധികാരികൾ ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ബിപിൻ ഈട്ടിക്കൻ അറിയിച്ചു.
ഇടുക്കി മൂലമറ്റം അശോകയിലെ കലുങ്ക് അപകടാവസ്ഥയിൽ; ഉടൻ പരിഹാരം കണ്ടല്ലെങ്കിൽ സമരവുമായി മുന്നോട്ടെന്ന് യൂത്ത് കോൺഗ്രസ്
