തൊടുപുഴ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര രജിസ്‌റ്റേര്‍ഡ് സംഘടനയായ ഡിഫറെന്‍റ്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷന്‍(ഡി.എ.ഇ.എ) ഇടുക്കി ജില്ലാ പ്രവര്‍ത്തക യോഗം ഓഗസ്റ്റ് 25 രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും. യോഗത്തില്‍ ഭിന്നശേഷി ജീവനക്കാരുടെ വിവിധ സര്‍വ്വീസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ മുഴുവന്‍ ഭിന്നശേഷി ജീവനക്കാരും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9496657081, 9961013543.