Timely news thodupuzha

logo

യൂറോപ്യൻ യൂണിയൻ നൽകുന്ന 40 ലക്ഷത്തിന്‍റെ സ്കോളർഷിപ്പ് നേടി മലയാളി  വിദ്യാർത്ഥിനി

മഞ്ചേരി: യൂറോപ്യന്‍ യൂണിയന്‍റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിനി അമല തോമസ്. പ്ലാന്‍റ് ഹെല്‍ത്ത് ഇന്‍ സസ്റ്റൈനബിള്‍ ക്രോപ്പിങ്ങ് സിസ്റ്റംസെന്ന വിഷയത്തില്‍ ഉപരിപഠനത്തിനാണ് 24 കാരിയായ അമല അര്‍ഹത നേടിയിരിക്കുന്നത്.

സ്‌പെയിനിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി ഓഫ് വലന്‍സിയ, ജര്‍മനിയിലെ ഗോട്ടിന്‍ങ്കന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം നടത്തുക.

40 ലക്ഷത്തിന് മുകളിലാണ് മൊത്തം സ്‌കോളര്‍ഷിപ്പ് തുക. ട്യൂഷന്‍ ഫീ, താമസ – യാത്ര ചെലവുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടെയാണിത്.

ഇറാസ്മസ് മുണ്ടസിന്‍റെ തന്നെ പ്ലാന്‍റ് ബ്രീഡിങ്ങ്(എം പ്ലാന്‍റ്) കോഴ്‌സിലേക്കും അമലയ്ക്ക് ഈ വര്‍ഷം പ്രവേശനം ലഭിച്ചിരുന്നു. തോമസ് എം.ജെ, ജോയമ്മ കെ എന്നിവരുടെ മകളാണ്.

തൃശൂര്‍ മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാംപസില്‍ നിന്ന് 2022 ജൂണില്‍ ബിഎസ്‌സി ഓണേഴ്‌സ് അഗ്രികള്‍ച്ചര്‍ ബിരുദം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് വെള്ളാനിക്കര ക്യാംപസിലെ കീടശാസ്ത്ര വിഭാഗത്തിലും മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും റിസര്‍ച്ച് അസിസ്റ്റന്‍റ് ആയും വെള്ളായണി ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ഫാം ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *