Timely news thodupuzha

logo

വയനാടിന് സർവീസ് പെൻഷൻകാരുടെ കൈത്താങ്ങ്

തൊടുപുഴ: വയനാട് ദുരന്തബാധിതർക്ക് സഹായവുമായി സർവീസ് പെൻഷകാർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നും ചെക്ക്, പേ ഇൻ് സ്ലിപ്പ്, സമ്മതപത്രം എന്നിവ മുഖേന സമാഹരിച്ച 5,33,900(അഞ്ചു ലക്ഷത്തി മുപ്പത്തിമൂവായിരത്തി തെള്ളായിരം) രൂപയാണ് ആദ്യ ഗഡുവായി സി.എം.ഡി.ആർ.എഫിലേക്ക് നൽകിയത്.

തൊടുപുഴ സബ് ട്രഷറി ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി എം.എം ഇമ്മാനുവൽ സബ്ട്രഷറി ഓഫീസർ ആർ.അനിൽകുമാറിന് തുക കൈമാറി.

കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ ചന്ദ്രബാബു, ജില്ലാ വൈസ് പ്രസിഡൻ്റ് എം.ജെ ഫിലോമിന, സംസ്ഥാന കൗൺസിലംഗം വി.എൻ ജലജകുമാരി, ജില്ലാകമ്മിറ്റിയംഗം പി.എം അബ്ദുൾ അസീസ്, ബ്ലോക്ക് നേതാക്കളായ എ.ഡി ദേവസ്യ, ആർ മണിലാൽ, പി.എസ് ഇസ്മയിൽ, കെ.എസ് സുരേന്ദ്രൻ, പി.കെ സോമൻ, പി.ജി മോഹനൻ, കെ.എൻ മോഹനൻ എം.എൻ ശിവനുണ്ണി എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *