തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിൽ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഓണപ്പൂക്കളം, കുട്ടികൾ ക്കായി മലയാളി മങ്ക, കേരള കേസരി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, വടംവലി തുടങ്ങിയ മത്സരങ്ങളും, പി.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും വടംവലി മത്സരങ്ങളും ഓണസദ്യയും നടത്തി.
മത്സര വിജയികൾക്ക് പഴേരി ഗോൾഡൻ ആൻ്റ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രേംജി സുകുമാരൻ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ നിധി മനോജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ അബ്ബാസ് പി.എം മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് മുൻസിപ്പൽ മുൻ ചെയർമാൻ രാജീവ് പുഷ്പാംഗദൻ, പി.ടി.എ വൈസ് പ്രസിഡണ്ട് ഡോ. ഷാജി കെ.കെ, എം.പി.ടി.എ ചെയർപേഴ്സൺ നാദിയ ഷാജഹാൻ, നിസാർ പഴേരി എന്നിവർ സംസാരിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ റഫീക്ക് പള്ളത്തുറമ്പിൽ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്ന എം.ആർ നന്ദിയും പറഞ്ഞു.