തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ല്യൂ.സി.സി. സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും വാർത്ത ചാനൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്ത് വിട്ടത് കോടതി വിധി ലംഘിച്ച് കൊണ്ടാണെന്നും വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഡബ്ല്യൂ.സി.സി തുറന്ന കത്തെഴുതിയത്. ചാനൽ നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്.
വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച വിവരങ്ങൾ പുറത്തുവരുന്നത് സംശയാസ്പദമാണ്. പുറത്ത് വിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും ഇതിനെതിരെ നടപടിയെടുക്കണം എന്നുമാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.