Timely news thodupuzha

logo

പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസ് സന്ദർശിക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാന അജൻഡ. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിയുടെ ആതിഥേയൻ. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓരോ നേതാക്കളുമായുള്ള വ്യക്തി ബന്ധം പ്രതിഫലിപ്പിക്കുന്നതിന് ബൈഡൻ തന്‍റെ ജന്മസ്ഥലമായ വിൽമിങ്ടണിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഉച്ചകോടിക്ക് ശേഷം മോദി ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 24,000 ഇന്ത്യൻ വംശജർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദിയും യു.എസും ഒന്നിച്ച് മുന്നോട്ടെന്ന ആശയത്തെ അധികരിച്ചാണ് ഈ കൂടിക്കാഴ്ച.

യുഎസിലെ പ്രമുഖ വ്യവസായ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.

എ.ഐ, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്റ്റർ, ബയോടെക്നോളജി മേഖലകളിലാണ് കൂടുതൽ സഹകരണം ലക്ഷ്യമിടുന്നത്. ന്യൂയോർക്കിൽ ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ലിയിലും മോദി പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *