അബുദാബി: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന്(ഒക്ടോബർ 31) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിന് പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങി. നിരവധി പേർ താമസം നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.